കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കോര്‍പറേറ്റ് പുനര്‍ഘടനയുടെ ഭാഗമായി വേദാന്ത ഗ്രൂപ്പിലെ പുതുതായി രൂപീകരിച്ച നാലു സ്വതന്ത്ര കമ്പനികള്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്തു.
മാതൃസ്ഥാപനമായ വേദാന്ത ലിമിറ്റഡിനൊപ്പം വേദാന്ത അലൂമിനിയം, വേദാന്ത ഓയില്‍ ആൻഡ് ഗ്യാസ്, വേദാന്ത അയണ്‍ ആൻഡ് സ്റ്റീല്‍, വേദാന്ത പവര്‍ എന്നീ കമ്പനികളാണു ട്രേഡിംഗ് ആരംഭിച്ചത്.